Friday, June 03, 2011

എന്തിനീ ജീവിതം..

അമ്മയോടൊപ്പം റേഷന്‍കടയിലേക്ക് പോകുമ്പോഴാണ് ആദ്യമായ് ചിഞ്ചു ആ ആനയെ കാണുന്നത്  കാണുമ്പോഴെല്ലാം കൊഞ്ചലോടെ ചിഞ്ചു അമ്മയോട് ചോദിക്കും "അയന് ജീവനുണ്ടോ അമ്മാ ." ഉണ്ടല്ലോ പെരിങ്ങോട്ടുകാരുടെ സ്വൊന്തം ആനയാ അത് നമ്മളെയെല്ലാം നോക്കാന്‍ വേണ്ടിയാ അതിനെ ഗണപതിമാഷ്‌  ഉണ്ടാക്കിയിരിക്കണത്  .ചിഞ്ചുന് പുതിയ അറിവായിരുന്നു അത് ,പെട്ടെന്നാണ് ഓര്‍മവന്നത് "അമ്മ നിച്ച് ഹോര്‍ലിക്സ് വാങ്ങിചായോ ..." ഇങ്ങോട്ട് വരുമ്പോ വാങ്ങിക്കാം ചിഞ്ചു ....പിന്നെ ഒന്നും മിണ്ടിയില്ല പെരിങ്ങോടിന്റെ കാഴ്ചകള്‍ അസ്വോദിച്ചു കൊണ്ട് ചിഞ്ചു നടന്നു .തിരിച്ചു വരുമ്പോള്‍ ഹോര്‍ലിക്സ് കയ്യില്‍ മുറുക്കെ പിടിച്ചാണ് ചിഞ്ചു നടന്നിരുന്നത് സ്കൂളിന്റെ മുമ്പിലെത്തിയതും  അറിയാതെ കണ്ണ് ആനയിലേക്ക് പോയി ആന ചിഞ്ചുനെ തന്നെ നോക്കുകയാണ് "ചിഞ്ചു നാളെ  മുതല്‍ സ്കൂളില്‍ വരികയാണെല്ലേ..." തലയാട്ടി കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ  ചിഞ്ചു മറുപടി കൊടുത്തു .വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും മഴ നിന്നിരുന്നില്ല മഞ്ഞകുടയും യുണിഫോര്മും ബാഗും ഒപ്പം അമ്മയുടെ കയ്യും പിടിച്ചു സ്കൂളിലേക്ക് പോകുകയാണ് ചിഞ്ചു ,സ്കൂള്‍ ഗൈറ്റില്‍ എത്തിയതും അമ്മയോട് ചിണുങ്ങി കൊണ്ട് ചിഞ്ചു ചോദിച്ചു "അമ്മാ ഞാന്‍  ആ ആനയെ തൊട്ടോട്ടെ ..",ആദ്യ ദിവസമല്ലേ അമ്മ കരയണ്ട എന്ന് വിചാരിച്ചാവണം ആനയുടെ അടുത്തേക്ക് അമ്മ ചിഞ്ചുനെ  കൊണ്ട് പോയി ,പേടിയോടെ ആണെങ്കിലും ആനയെ ചിഞ്ചു തൊട്ടു ,പറയാനറിയാത്ത സന്തോഷമായിരുന്നു ചിഞ്ചുവിനപ്പോള്‍.ഒന്നാം ക്ലാസ്സിലെ ഒന്നാമത്തെ ബെഞ്ചിന്‍മേല്‍ തന്നെ ചിഞ്ചു വിനു സ്ഥലം കിട്ടി .കുറെ കുട്ടികള്‍ പുറത്തു തോരാതെ പെയ്യുന്ന മഴ ,മഴയെക്കാള്‍ ഉറക്കത്തില്‍ കുട്ടികളുടെ കരച്ചിലും , പക്ഷെ ചിഞ്ചു ന് കരച്ചിലോന്നും വന്നില്ല "ചിഞ്ചു മോളെ ...അമ്മ പോട്ടെ ഉച്ചക്ക് വരാം "...ഇത് കേട്ടതും മറ്റു കുട്ടികളെക്കാള്‍ ഉച്ചത്തില്‍ ചിഞ്ചു കരയാന്‍ തുടങ്ങി .അത് കേട്ട് അമ്മ ചിഞ്ചുനെ വാരി പുണര്‍ന്നു അമ്മയുടെ ചൂട് തട്ടിയതാകണം ചിഞ്ചു ന്റെ സങ്കടം കുറച്ചൊന്നു മാറി .ഉച്ചവരെ എങ്ങിനെയോ ചിഞ്ചു പിടിച്ചിരുന്നു ,ഓരോ മിനിറ്റു കഴിയുമ്പോഴും അമ്മ പോയോ എന്ന് ഉറപ്പു വരുത്താനും ചിഞ്ചു മറന്നില്ല .ബെല്ല് ഉറക്കെ കേട്ടതും ബാഗു മെടുത്തു ഒറ്റ ഓട്ടം അമ്മയുടെ അടുത്തേക്ക് ,അടുത്തെത്തിയതും കവിളത്ത് ഒരുമ്മ,...".അമ്മാ ...ആ മാങ്ങ ഞാനെടുക്കട്ടെ" മഴ വെള്ളത്തില്‍ വീണു കിടക്കുന്ന മാങ്ങ ചൂണ്ടി കാണിച്ച് ചിഞ്ചു പറഞ്ഞു ,മാങ്ങ പൈപ്പ്പിന്‍ ചുവട്ടില്‍ കഴുകുമ്പോള്‍ ചിഞ്ചു വെറുതെ ഒളികണ്ണിട്ടു നോക്കി ആനയെ, കുസൃതിചിരി ...ചിഞ്ചു വിനു എന്തെന്നില്ലാത്ത സന്തോഷം ...ഒപ്പം ടീച്ചര്‍ പഠിപ്പിച്ചു തന്ന പാട്ടും ,പാടി മാങ്ങയും കഴിച്ചു ,അമ്മയുടെ കൈവിരലും താങ്ങി വീട്ടിലേക്കു .....വര്‍ഷങ്ങള്‍ കഴിഞ്ഞു  ഒന്നാം ക്ലാസ്സിനടുത്തുള്ള മാവ് കാലപ്പഴക്കത്താല്‍ കട പുഴകിവീണു അല്ല വെട്ടി മാറ്റി ,ജീവിതത്തിന്റെ  നിസ്സഹായതയും ആകുലതുകളും മാറി മറഞ്ഞു അതിനിടയില്‍ എന്തൊക്കെയോ ചിഞ്ചുവിനു നഷ്ടപെട്ടു .നഷ്ടപ്പെടലുകളെ അതി ജീവിക്കലാണല്ലോ ജീവിത യാഥാര്‍ത്ഥ്യം എന്ന തിരിച്ചറിവ് ചിന്ച്ചുവിനെ വീണ്ടും പെരിങ്ങോടെത്തിച്ചു ,സ്കൂളിന്റെ മുന്നിലൂടെ പോകുമ്പോള്‍ ആനയെ ഇപ്പൊഴും നോക്കും ചിഞ്ചു ,പക്ഷെ ആനയുടെ കണ്ണുകള്‍ക്ക്‌ പണ്ടത്തെ അത്ര തിളക്കമില്ല ,അതോ ചിഞ്ചു വിന്റെ കണ്ണുകള്‍ക്ക്‌ തിളക്ക മില്ലാത്തതോ .എല്ലാവരുടെയും ജീവിതം കണ്ടു കൊണ്ടിരിക്കുകയല്ലേ അവരോടൊപ്പം നീറുന്നതു കൊണ്ടായിരിക്കാം ...മുമ്പത്തേക്കാള്‍ ആന കറുത്തത് ..എത്രയാളുകള്‍ കണ്മുന്നിലൂടെ കടന്നുപോയി ...ചിരിച്ചും കരഞ്ഞും ........ചിരിയിലൂടെ മാത്രം ആശ്വസിപ്പിച്ചത്‌ കൊണ്ടായിരിക്കണം ഇപ്പോഴും ആന നിശ്ചലനായി നില്‍ക്കുന്നത് .ഇപ്പോഴും ചിഞ്ചു ജീവിക്കുന്നു "ആ ആനക്ക് ജീവനുണ്ടായിരുന്നെങ്കില്‍" .........ആന ചിന്തിക്കുന്നുണ്ടാവണം "എന്തിനെന്നെ നിശ്ചലനാക്കി ...ഒന്നും പറയാന്‍ കഴിയാതെ ...ഒന്നും ചെയ്യാനാകാതെ ......കണ്ണുകള്‍ നീറി നീറി, ഇരുട്ട് നിറഞ്ഞ്  ഒന്നും കാണാനാകാതെ ...ശബ്ദം മാത്രം കേട്ടുകൊണ്ട് ..എന്തിനീ ജീവിതം ...........

14 comments:

 1. nannayittunde....peringode schoolile aa maaavum aaanayeyum marakkaan pattilla...

  ReplyDelete
 2. nammaleyellaam marakkaan aa aanakkum kazhiyilla

  ReplyDelete
 3. .എന്തിനീ ജീവിതം ...........
  ചിഞ്ചു കഥ നന്നായി പറഞ്ഞു ആശംഷകള്‍

  ReplyDelete
 4. പാരാഗ്രാഫുകൾ തിരിച്ച്, കുറച്ച് കൂടി വിശദമായി എഴുതിയാൽ കുറെയധികം നന്നായിരിക്കും എന്നു തോന്നുന്നു.. നല്ല ചിന്തയാണ്‌. ആശംസകൾ.

  ReplyDelete
 5. Please remove the word verification.
  Thank you.

  ReplyDelete
 6. നന്നായി... മികവുറ്റ അവതരണം....

  നന്ദി... സഹോദരാ....

  ReplyDelete
 7. കൊമ്പന്‍ ചേട്ടാ ...സാബു ചേട്ടാ ...സമീറുക്കാ.........ഒരു പാട് നന്ദി ..........ഒരു പാട് വില കല്‍പ്പിക്കുന്നു ...

  ReplyDelete
 8. നമ്മുടെ സ്കൂള്‍ ശതാബ്ദി ആഘോക്ഷിക്കുന്ന ഈ സമയത്ത് ഷാജിയുടെ ഈ ചിന്തകള്‍ ഏറെ പ്രസക്തമായി
  ആശംസകള്‍ ... ഷാജി

  ReplyDelete
 9. ഷാജീ..പഴയ കാല സ്കൂള്‍ ഓര്‍മകളിലേക്ക് പോയത് പോലെ തോന്നി പോയി.. ചിഞ്ചു വിനെ പോലെ നമ്മളും ഒന്നാം ക്ലാസില്‍ ഇരുന്നത് ഓര്‍ക്കുന്നോ..എല്ലാം വളരെ നന്നായി എഴുതി. ഈ സ്കൂള്‍ മുറ്റത്ത് ആനയെ സഹ്രിക്കും വക്കാന്‍ എന്തായിരുന്നു കാരണം..? അന്വേഷിച്ചിട്ടുണ്ടോ ?

  പിന്നെ എഴുത്തിന്റെ ഭംഗി കളയുന്ന രീതിയിലാണ് അക്ഷരങ്ങളുടെ നിറവും നീളവും കിടപ്പും എല്ലാം. ഖണ്ഡിക കളുടെ എണ്ണം കൂട്ടുക , വാചകത്തിന്റെ പേജിലുള്ള നീളം കുറയ്ക്കുക. ഒന്ന് കൂടി അടുക്കും ചിട്ടയിലും എഴുതുക. ഭംഗി ഇരട്ടിക്കുന്നത് കാണാം..അത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.

  അവസാനം എഴുതിയ ചിന്തകള്‍ വളരെ നന്നായിരുന്നു. പക്ഷെ അതിനൊന്നു കൂടി പൂര്‍ണതയിലേക്ക്‌ എത്തിക്കാന്‍ ഷാജി ശ്രമിച്ചു നോക്ക്. എവിടെയോ ഒരിത്തിരി കൂടി എഴുതി ചേര്‍ക്കാന്‍ ബാക്കിയുള്ള പോലെ എനിക്ക് തോന്നി.

  ബാക്കിയെല്ലാം എനിക്ക് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍ ..ആശംസകള്‍.

  ReplyDelete
  Replies
  1. സഹ്രി എന്ന് തെറ്റിയതാണ്..ശരിക്കും എന്ന് വായിക്കുക..

   Delete
 10. ആശംസകള്‍ ......

  ReplyDelete
 11. ഈ ആനയുടെ പെരുവയ്ര്‍ നിറക്കാന്‍ ഞാനും കൊടുത്തിരുന്നു കുറച്ചു തേങ്ങാ തൊണ്ടുകള്‍....
  ഒരിക്കല്‍ ഞങ്ങളുടെ ക്ലാസ്സിലെ ബോര്‍ഡില്‍ ഒരു താമരയും വരച്ചു വെച്ച് ഇറങ്ങിപോയതാണ് ഗണപതിമാഷ്...
  ഞാന്‍ വരച്ച താമര എന്‍റെ പുസ്തക താളുകളില്‍ ഇരുന്നു വാടിപോയി...
  പിന്നീട് ഗണപതിമാഷ്‌ ഈ ആനയുടെ നിര്‍മ്മാണവും ആയി തിരക്കിലായിരുന്നു.....
  ആനയങ്ങനെ വലുതായി വലുതായി വന്നപ്പോഴും മാഷ്‌ കാണാതെ വാടിപ്പോയ ഒരു താമര എന്‍റെ സ്വകാര്യദു:ഖമായി അവശേഷിച്ചു.....
  ആദ്യം ആനയുടെ കൊമ്പിനോക്കെ കറുത്ത കളര്‍ ആയിരുന്നു. അന്നത്തെ ആനയെ വെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ ആനയ്ക്കിത്തിരി ഗ്ലാമര്‍ കൂടുതലുണ്ട്....
  ഷാജി ഷാ നന്നായി അവതരിപ്പിച്ചു ഈ ഓര്‍മ്മകള്‍....കിളിച്ചുണ്ടാന്മാവും കടപ്ലാവും എല്ലാം നല്‍കിയിരുന്ന തണുപ്പ് ഇപ്പോഴും മനസ്സിലുണ്ട്...
  മനസ്സുകൊണ്ടെങ്കിലും ആ കാലങ്ങളിലേക്ക് പോകാന്‍ താങ്കളുടെ ബ്ലോഗു ഒരു നിമിത്തമായി.....
  എഴുത്ത് തുടരുക......

  ReplyDelete