Saturday, November 12, 2011

ഏകാനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകാനാക്കില്ല"

ഇന്ന് നവംബര്‍ 12...
അവന്‍ തന്റെ ഡയറിയില്‍ കുറിച്ചു
"ഏകാന്തതയുടെ വിശാലമായ ലോകത്ത്
ചിന്തകളുടെ കുന്നിമണികള്‍ കൂട്ടി വെക്കുമ്പോള്‍
ആരോ ഒരാള്‍ എനിക്ക് സമ്മാനിച്ച ഒരു പനനീര്‍ ചെടി
വരണ്ട ഭൂമിയാകുന്ന മനസ്സില്‍ നട്ടു വളര്‍ത്തി
സ്നേഹ മഴ കൊണ്ട് എപ്പോഴും നനച്ചു.
ആശ്വാസ വാക്കുകള്‍ കൊണ്ട് പരിപാലിച്ചു
പലപ്പോഴും അതിന്റെ മുള്ളുകള്‍ കഠിനമായി വേദനിപ്പിച്ചു
ആ വേദനകള്‍ ഓര്‍മ്മകള്‍ കൂട്ടി വെക്കുന്ന എന്റെ മയില്‍‌പീലിയിലെ
വര്‍ണ്ണങ്ങളായ് മാറി . 
ഇപ്പോഴിതാ ആ പനിനീര്‍ ചെടിയില്‍ ഒരു ചെറു പുഷ്പം .
പുഞ്ചിരിച്ചു കൊണ്ട് വിടര്‍ന്നു നില്‍ക്കുന്നു . 
എന്റെ ഏകാന്തതയെ കളിയാക്കി ചിരിച്ചു കൊണ്ട്.  
എനിക്ക് വേണ്ടി വിടര്‍ന്ന പുഷ്പമല്ല എന്നറിയാമെങ്കിലും
  ഞാന്‍ മെല്ലെ മന്ത്രിച്ചു ...
"ഏകാനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകാനാക്കില്ല" ......
അവനും അവന്റെ പനിനീര്‍ പുഷ്പത്തിനും
ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ ആശംസകളും നമുക്ക് നേരാം ....

44 comments:

 1. ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ ആശംസകളും

  ReplyDelete
 2. ഏകനായ് വിരിഞ്ഞ നിന്നെ ഞാന്‍ എകനാക്കില്ല....
  ആശംസകളോടെ ... (തുഞ്ചാണി)

  ReplyDelete
 3. ഒരിത്തിരി ഇങ്ങോട്ടും തന്നേര്..

  ReplyDelete
 4. പ്രിയപ്പെട്ട ഷാജി,
  ഒരു പൂവ് വിരിയുന്നത് ഒരായിരം മനസ്സുകളില്‍ പ്രകാശവും സൌരഭ്യവും പരത്തിയാണ്.ജീവിതം ക്ഷണികമാണെങ്കിലും,നന്മയുടെ ഒരു തിരി കൊളുത്താന്‍ കഴിയണം! പനിനീര്‍ പുഷ്പത്തിന്റെ കൂടെ മുള്ളുകള്‍ കൂടെ സ്വീകരിക്കേണ്ടി വരും! അതാണ് സത്യം!
  ഹൃദ്യമായ ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 5. മനോഹരമായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 6. "ഏകാനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകാനാക്കില്ല"

  ദൈവത്തിൻ വിളിക്കു ഉത്തരം നൽകും വരെ പിരിയാതെയിരിക്കട്ടെ.. ആത്മാവുകൾ ഒന്നിക്കട്ടെ

  ആശംസകൾ

  ReplyDelete
 7. ഞാനും നേരുന്നു ആശംസകള്‍...

  ReplyDelete
 8. നേരുന്നു, ആയിരം തവണ

  ReplyDelete
 9. പ്രിയ സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... ഒത്തിരി ഇഷ്ട്ടമായിട്ടോ .... വീണ്ടും വരാം .... സസ്നേഹം

  ReplyDelete
 10. വരികള്‍ക്കും ആശംസകള്‍..

  ReplyDelete
 11. മനോഹരം ഷാജി
  ഇഷ്ടായി .
  ആശംസകള്‍

  ReplyDelete
 12. ലക്ഷ്യം നേടാന്‍ സാധിക്കട്ടെ.. ആശംസകള്‍..!!!

  ReplyDelete
 13. "ഏകാനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകാനാക്കില്ല" ......

  ആശംസകൾ..!!

  ReplyDelete
 14. പേരെടുത്തു പറയുന്നില്ല .....ഒരു പാട് നന്ദി എല്ലാവര്ക്കും ഇനിയും വരുക ..ഒരിക്കല്‍ കൂടി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 15. എന്താ ഷാജി ഒരു പുതിയ പ്രണയം മൊട്ടിട്ടോ
  കൊള്ളാം

  ReplyDelete
 16. ഇനിയും എഴുതുക.. ഇതിനേക്കാള്‍ മനോഹരമായി...
  ആശംസകള്‍..

  ReplyDelete
 17. ഭാവുകങ്ങള്‍ നേരുന്നു..
  ഇനിയും ഒത്തിരി നല്ല പോസ്റ്റുകള് പ്രതീക്ഷിക്കുന്നു

  ReplyDelete
 18. ഇവിടെ ആദ്യമാണ് .ഈ പനിനീര്‍ പൂവിന് എന്റെയും ഒരായിരം ആശംസകള്‍ .വീണ്ടും വരാമെന്ന പ്രതീക്ഷയില്‍ ...

  ReplyDelete
 19. ella nanmakalum nerunnu........ aashamsakalode......

  ReplyDelete
 20. കൊള്ളാം ...മനോഹരമായിരിക്കുന്നു.....
  ആശംസകള്‍...

  ReplyDelete
 21. നല്ല വരികള്‍ ട്ടൊ..
  ഹൃദയത്തിന്‍റെ ഭാഷയില്‍ എന്‍റേയും ആശംസകള്‍..!

  ReplyDelete
 22. എനിക്ക് വേണ്ടി വിടര്‍ന്ന പുഷ്പമല്ല എന്നറിയാമെങ്കിലും
  ഞാന്‍ മെല്ലെ മന്ത്രിച്ചു ...
  "ഏകാനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകാനാക്കില്ല" ......

  ഞാനും നേരുന്നു എല്ലാ നന്മകളും...

  ReplyDelete
 23. ഞാന്‍ അവനോടു പറഞ്ഞു കേട്ടോ ..എല്ലാവരുടെയും ആശംസകള്‍ :) അവനു ഒരു പാട് സന്തോഷമായി ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്മകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 24. ഷാജി.. ഹൃദയത്തില്‍ നിന്നും ഉയിര്‍ക്കൊണ്ട വാക്കുകള്‍ ആണെന്ന് മനസ്സിലായി... അത് തീര്‍ച്ചയായും ലക്ഷ്യദേദ്യവുമാവുന്നുമുണ്ട്.. ആശംസകള്‍ ..

  പിന്നേയ് ഒരു അക്ഷരത്തെറ്റ് കണ്ടു...
  "ഏകനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകനാക്കില്ല"
  ആ highlighted part ഇങ്ങനെയാണ് വേണ്ടത്... തിരുത്തൂ സമയം പോലെ....

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete
 25. എനിക്ക് വേണ്ടി വിടര്‍ന്ന പുഷ്പമല്ല എന്നറിയാമെങ്കിലും....
  മുള്ളുകള്‍ ഉരഞ്ഞു നോവുമ്പോഴും മയില്പീലിതുണ്ടുകള്‍ക്ക് അവ നിറമേകുമ്പോഴും
  നമുക്ക് വേണ്ടി വിടരാനും ഒരു പൂമൊട്ട് കാലം കരുതിയിട്ടുണ്ടാവും !!!
  വസന്തം വേഗമെത്തട്ടെ എന്നാശംസിക്കുന്നു, നന്മകള്‍ നേരുന്നു...
  -സ്നേഹപൂര്‍വ്വം അവന്തിക.

  ReplyDelete
 26. കൊള്ളാം ...മനോഹരമായിരിക്കുന്നു.....
  ആശംസകള്‍

  ReplyDelete
 27. പനിനീര്‍ ചെടിയില്‍ പൂ വിരിയുക എളുപ്പമല്ല. പൂക്കാലം ആശംസിക്കുന്നു.

  ReplyDelete
 28. പനനീര്‍ പുഷ്പങ്ങള്‍ വിരിയാന്‍ ആരെയും കാത്തുനില്‍ക്കുന്നില്ല...
  വീണപൂവിനെ കുറിച്ച് വ്യാകുലപ്പെട്ട കവിയുടെ നാട്ടില്‍ നിന്നും പുതിയൊരു പൂവിനെ കുറിച്ചുള്ള ആകുലത...
  നന്നായിട്ടുണ്ട്. ആശംസകള്‍..

  ReplyDelete
 29. വേദനിപ്പിക്കുന്ന മൂളുകള്‍ക്കിടയിലാനേങ്കിലും മൃദുലമാമിദലുകളെ മുത്തമിട്ടോട്ടെ ഞാന്‍ .....
  ശരിക്കും ...നന്നായിട്ടുണ്ട്

  ReplyDelete
 30. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

  ReplyDelete
 31. പ്രണയചുടില്‍ വല്ലാതെ വേവുന്നുണ്ടോ പാവം മയില്‍പീലി ....ആശംസകള്‍

  ReplyDelete
 32. "ഏകാനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകാനാക്കില്ല" ......
  nice words....

  ReplyDelete
 33. ഇതൊരു തുടക്കം മാത്രം.
  ഇനിയും ഒരുപാട്പൂക്കള്‍ വിടരട്ടെ.
  വെള്ളവും വളവും വാരിക്കോരി നല്‍കൂ.
  ജസ്റ്റിസ്‌ കൃഷ്ണന്മാമനെ കണ്ടാല്‍ മാറിനടക്കൂ.
  സ്നേഹപൂര്‍വ്വം ആശംസകള്‍ :)

  ReplyDelete
 34. helo Shaji...

  Pls trust others..:)

  ReplyDelete
 35. ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാ ആശംസകളും നമുക്ക് നേരാം ....

  ReplyDelete
 36. "ഏകാനായ് വിരിഞ്ഞ നിന്നെ ഞാന്‍ ഏകാനാക്കില്ല"
  LIKE

  ReplyDelete