Saturday, December 10, 2011

മൗനിയായ്‌ അകലുന്ന പ്രണയം

 ആ വാടിയ ചെമ്പകപൂവിന്റെ ഇതളുകള്‍ എനിക്ക് തരുമ്പോള്‍ അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു. വേര്‍പാടിന്റെ ഈ നിമിഷങ്ങളില്‍ എനിക്കൊന്നേ...ആവശ്യമുള്ളൂ .നിന്റെ മുടിയിഴയില്‍ തൂങ്ങി കിടക്കുന്ന  ആ വാടിയ ചെമ്പകപ്പൂ..സ്നേഹത്തിന്റെ അരുവി ഒഴുകുന്ന നിന്റെ ഹൃദയം എനിക്ക് തരുമെന്നറിയാം എങ്കിലും
ആ അരുവി എന്നിലൂടെ ഒഴുകിയാല്‍.....നിന്റെ ഹൃദയം നോവും നിന്നെ ഓര്‍ക്കാന്‍ ആ വാടിയ ചെമ്പകപ്പൂവിന്റെ
             ഇതളുകള്‍ മാത്രം മതീ.........  
എന്റെ കണ്ണ് നീരിനാല്‍ നീയൊരു പൂന്തോട്ടം നിര്‍മ്മിച്ചു 
അതില്‍ ആശ്വാസത്തിന്റെ പനനീര്‍ ചെടികള്‍ നീ വളര്‍ത്തി 
ആ ചെടികളില്‍ സ്നേഹത്തിന്റെ നിറമുള്ള
ചുവന്നപൂക്കള്‍ തളിര്‍ത്തു നിന്നു
സന്തോഷത്തിന്റെ വസന്തകാലത്താല്‍
പൂമ്പാറ്റകള്‍ സല്ലപിക്കുന്നത് കണ്ടു
നീ മാത്രം സന്തോഷിച്ചു.മുള്ളുകള്‍ കൊണ്ട്
നീന്റെ കൈകള്‍ നോവാതിരിക്കാന്‍
മുള്ളുകളെ എന്റെ ഹൃദയം കൊണ്ട്
മൂട്പടം തീര്‍ത്തു .എന്റെ കൈകളിലെ രക്തം
നിനക്കുള്ള ചുവന്ന പൂക്കളായ് മാറി
എങ്കിലും മൗനിയായ്‌ നീ അകലുമ്പോള്‍
ഒന്ന് പുഞ്ചിരിച്ചുവെങ്കില്‍
കാലമെന്ന മുള്ളുകള്‍ എന്നെ വേദനിപ്പിക്കില്ലായിരിക്കും.

47 comments:

 1. “മുള്ളുകള്‍ കൊണ്ട്
  നീന്റെ കൈകള്‍ നോവാതിരിക്കാന്‍
  മുള്ളുകളെ എന്റെ ഹൃദയം കൊണ്ട്
  മൂട്പടം തീര്‍ത്തു“..

  ആത്മാവിന്‍റെ വേദന...ക്ഷതം പറ്റിയവന്‍റെ
  വികാരം...
  അനുഭവിപ്പിയ്ക്കുന്ന വരികള്‍...!
  ആശംസകള്‍...!

  ReplyDelete
 2. ആരാണ് ഈ കുഞ്ഞുമയില്‍ പീലിയില്‍ നോവിച്ചു പോയത് ?
  എന്തിനാണ് കുഞ്ഞു മയില്‍ പീലി വേദനകളില്‍ സ്വയം അഭയം തേടുന്നത് ?
  ആ ചെടികളില്‍ സ്നേഹത്തിന്റെ നിറമുള്ള
  ചുവന്നപൂക്കള്‍ തളിര്‍ത്തു നിന്നു
  സന്തോഷത്തിന്റെ വസന്തകാലത്താല്‍
  പൂമ്പാറ്റകള്‍ സല്ലപിക്കുന്നത് കണ്ടു
  നീ മാത്രം സന്തോഷിച്ചു
  നഷ്ടത്തിന്റെ, നോവിന്റെ , വേര്‍പാടിന്റെ , വിരഹത്തിന്റെ ,വഞ്ചനയുടെ
  അല്ല
  പ്രണയത്തിന്റെ മുറിവുകളെ വരച്ചു കാട്ടുന്ന വരികള്‍
  കുഞ്ഞു മയില്‍പീലിക്കു എല്ലാ ആശംസകളും

  ReplyDelete
 3. "നിന്നെ ഓര്‍ക്കാന്‍ ആ വാടിയ ചെമ്പകപ്പൂവിന്റെ
  ഇതളുകള്‍ മാത്രം മതീ........"
  എന്റെ പ്രിയപ്പെട്ട കുഞ്ഞു മയില്‍ പീലിക്കെന്തു പറ്റീ ?.....
  ========================
  "ഒരു ബന്ധനത്തിനും വേണ്ടി കരയാതിരിക്കുക..
  കാരണം , നിങ്ങള്‍ ആര്‍ക്കു വേണ്ടി കരയുന്നുവോ , അയാള്‍ ആ കണ്ണ് നീര്‍ അര്‍ഹിക്കുന്നില്ല...
  അഥവാ, അത് അര്‍ഹിക്കുന്നയാല്‍ , നിങ്ങളെ കരയാന്‍ അനുവദിക്കുന്നില്ലാ..."
  =======================
  ഇനി കരയാന്‍ തോന്നുമ്പോള്‍ ഇതും ഓര്‍ക്കണം.......

  ReplyDelete
 4. കുഞ്ഞുമൈല്പീലി വല്ലാതെ പ്രണയപ്പനിയില്‍ വേവുന്നുണ്ടല്ലോ ...ആശംസകള്‍

  ReplyDelete
 5. പ്രണയവും വിരഹവും..

  ReplyDelete
 6. നല്ല കവിത..കേട്ടോ..

  പിന്നെ പനനീര്‍ ചെടി എന്നത് പനിനീര്‍ എന്നാക്കിയാല്‍ ശരിയാവും എന്നെനിക്ക് തോന്നുന്നു..

  ReplyDelete
 7. സുഹൃത്തെ....മിക്കവാറും കവിതകളില്‍ നിറഞ്ഞു നില്‍കുന്നത് വേദനയാനല്ലോ...

  സാദാരണ എനിക്ക് താല്പര്യമില്ലാത്ത ഒരു വിഷയമാണ് പൈങ്കിളി..അതിനെ കുറിച്ച് അഭിപ്രായം പറയാനും എനിക്കറിയില്ല...
  വന്നു ... വായിച്ചു...

  ReplyDelete
 8. ഈ കുഞ്ഞുമയില്‍പ്പീലി മാനം കാണാതെ പുസ്തകത്താളില്‍ ഒളിപ്പിക്കൂ..ആശംസകള്‍.

  ReplyDelete
 9. the pain beautifully described...nice..:)

  ReplyDelete
 10. @ വര്‍ഷിണി വിനോദിനി : ഒരു പാട് നന്ദി ...
  @ അഷറഫ് ക്കാ : ഒരു പാട് നന്ദി ...കുഞ്ഞു മയില്‍പീലിക്കു ഒരു പാടിഷ്ടമാണ് , ഓര്‍മകളെ സ്നേഹിക്കുവര്‍ ..ഒരിക്കലും സങ്കടപെടാറില്ല..ഇനിയും വരുക
  @ നവീന്‍ : ഒന്നും പറ്റിയിട്ടില്ല എന്‍ പ്രിയ സുഹൃത്തേ .......ഈ മഞ്ഞു പെയ്യുന്ന പ്രവാസ ലോകത്തില്‍ ഓര്‍മ്മകള്‍ എന്നെ തേടി വരാറുണ്ട് അത് അക്ഷരങ്ങളായ്‌ വിടര്‍ന്നു .നന്ദി സുഹൃത്തേ ഇനിയും വരുക
  @ ഇടശ്ശേരി : പ്രണയത്തിന്റെ ഓര്‍മ്മകള്‍ ഈ മഞ്ഞു പെയ്യുന്ന രാവില്‍ പെയ്തിറങ്ങുന്നു .....:)
  @ ചെമ്മാട് : ഒരു പാട് നന്ദി ഉണ്ട് ഇക്കാ ...ഇക്കാക്ക്‌ ഒരു സമ്മാനം ഞാന്‍ തരുന്നുണ്ട് ..:)
  @ ശ്രീ ഏട്ടാ : ശെരിയാണ ല്ലോ ..ഞാന്‍ മാറ്റാം ....ഒരു പാട് നന്ദി തെറ്റ് ചൂണ്ടു കാട്ടിയതിനു
  @ കാദു : നന്ദി വന്നതിനും വായിച്ചതിനും , മനസ്സിന്റെ അടിസ്ഥാന അവസ്ഥ യാണ് ....സുഹൃത്ത്‌ പറഞ്ഞ പൈങ്കിളി എല്ലാവരുടെ മനസിലും ഉണ്ട് ആ അവസ്ഥ ....ആ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലും ഉണ്ടല്ലോ ഒരു പൈന്കിളി ...ആ കള്ള ചിരി കണ്ടില്ലേ :)
  @ സമീരുക്ക : നന്ദി ഒരു പാട്
  @ മനോജ്‌ : നന്ദി ഒരു പാട്
  @ സുമ : നന്ദി ഒരു പാട് ....വേദനകള്‍ അക്ഷരങ്ങള്‍ ആക്കിയത് തിരിച്ചറിഞ്ഞു അല്ലെ :)

  ReplyDelete
 11. പ്രണയ പുഷ്പം മുള്ചെടികളിലാണ് തളിര്‍ക്കുന്നതും പൂക്കുന്നതുമല്ലേ ?നന്നായി എഴുതി ട്ടോ .ആശംസകള്‍.ഈ കുഞ്ഞു മയില്‍ പീലി ഇനിയും പീലി വിടര്‍ത്തിയാടുക -ബൂലോകത്ത് ...

  ReplyDelete
 12. പ്രിയപ്പെട്ട ഷാജി,
  നഷ്ടപ്രണയം മുള്ളുകളായി ഹൃദയത്തെ കുത്തിനോവിക്കുമ്പോള്‍,
  വികാരങ്ങള്‍ വാക്കുകള്‍ക്കു രൂപം നല്കുന്നു!
  ഈ ജീവിതം എത്രയോ മനോഹരം!
  ഒരു നഷ്ടപ്രണയവും ജീവിതയാത്രയില്‍ തടസ്സം ഉണ്ടാക്കാതിരിക്കട്ടെ!
  മനോഹരമായ വരികള്‍! ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 13. മനോഹരം ഷാജി .
  സ്നേഹത്തിന്‍റെ ഹൃദ്യമായ ആവിഷ്കാരം .
  ഒരു വരികളിലും ഉണ്ട് സ്നേഹസ്പര്‍ശം . ഇളം കാറ്റിന്റെ തലോടല്‍ പോലെ.
  അഭിനന്ദനങ്ങള്‍

  ReplyDelete
 14. മയില്‍ , പീലി വിടര്‍ത്തിയപോലെയുള്ള വരികള്‍ ..

  ReplyDelete
 15. നോവാത്ത മുള്ള് കൊണ്ട് ഹൃദയത്തില്‍ കൊറിയ പോലെ..

  ഇതെന്റെ തുടക്കം

  ReplyDelete
 16. മൗനിയായ്‌ നീ അകലുമ്പോള്‍....

  പണ്ടെപ്പോഴോ വീണ ഒരു മുറിവില്‍ ചോരപൊടിഞ്ഞു.... പ്രണയാനുഭവത്തിന്റെ ഹൃദ്യമായ ആവിഷ്കാരം...

  ReplyDelete
 17. നല്ല ആവിഷ്കാരം..

  ReplyDelete
 18. ഡാ, ചുമ്മാ പ്രേമിച്ചുനടക്കാതെ അടങ്ങിയൊതുങ്ങി നിന്നോ.
  കണ്ണൂരാന്‍ പിറകിലുണ്ടെന്നു കരുതി എന്തുമാകാമെന്ന് കരുതല്ലേ.
  തല്ലുകൊള്ളാന്‍ യാച്ചിക്ക ഉണ്ടാവില്ലാട്ടോ.
  ഒരു പുലിവാല്കൊണ്ട് മനുഷ്യന്റെ സമനില തെറ്റിക്കിടക്കുമ്പൊഴാ അവന്റെയൊരു ഒണക്കപ്രണയവും വിരഹവും കവിതയും!  (കലക്കി! നീ ആളു കൊള്ളാമല്ലഡേയ്)

  ReplyDelete
 19. ഹൃദയത്തില്‍ നിന്നും പകര്‍ന്ന വരികള്‍.. എന്റെ മയില്‍പ്പീലിയെ ആരാ നോവിച്ചെ ?

  ReplyDelete
 20. ഇങ്ങനെ എല്ലാരും തുടങ്ങിയാല്‍ എന്ത് ചെയ്യും !!
  ആത്മാവിന്‍റെ വേദന അത് ശെരിക്കും അനുഭവപ്പെടുന്നുണ്ടല്ലോ ?
  മയില്‍ പീലി വിടര്‍ത്തി നില്‍ക്കൂ കുഞ്ഞുമയില്‍പ്പീലി ...

  ReplyDelete
 21. പ്രണയാനുഭവത്തിന്റെ ഹൃദ്യമായ ആവിഷ്കാരം...

  ReplyDelete
 22. ഹൃദയത്തില്‍ തൊടുന്ന വരികള്‍ ഷാജി.... എനിക്ക് നല്ലപോലെ മനസിലാവുന്നു ഈ ഹൃദയത്തിന്റെ ഭാഷ... കാരണം ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നത് പോലും ഒരു പ്രണയനഷ്ടത്തില്‍ നിന്നായിരുന്നു.... എന്റെ പ്രണയസൂനങ്ങള്‍ വായിക്കാം ഇവിടെ

  ReplyDelete
 23. "അറിയാതൊന്നു കരതലം കൊള്കെ
  തണ്ടിലെ കൂര്‍ത്ത മുള്ള് കൊണ്ടെന്റെ
  ഹൃദയത്തില്‍ മീന്‍ വരഞ്ഞതെന്തിന്"..?

  'ഒരൊലക്കമത്തെ പ്രേമം'..!

  ReplyDelete
 24. ആഹാ, നല്ല വരികൾ
  കൊള്ളാം
  ആദ്യ പാതി ശരിക്കും ഇഷ്ട്ടായി

  ReplyDelete
 25. പ്രണയാതുരമായ ഒരു മനസ് കാണാം ഈ വരികളിലൂടെ..

  ReplyDelete
 26. പ്രണയത്തെ വെറുതെ വിടൂ

  ReplyDelete
 27. ഹോ എന്റെ നഷ്ട പ്രണയമേ ,നീ തന്ന മുറിവുകള്‍ ഇങ്ങനെ എല്ലായിടത്തും പെയ്യുന്നതെന്തു ?

  ReplyDelete
 28. എന്റെ കൈകളിലെ രക്തം
  നിനക്കുള്ള ചുവന്ന പൂക്കളായ് മാറി
  എങ്കിലും മൗനിയായ്‌ നീ അകലുമ്പോള്‍
  ഒന്ന് പുഞ്ചിരിച്ചുവെങ്കില്‍

  ReplyDelete
 29. നല്ല വരികള്‍
  ആസ്വദിച്ചു

  ReplyDelete
 30. HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.............

  ReplyDelete
 31. എന്റെ കണ്ണ് നീരിനാല്‍ നീയൊരു പൂന്തോട്ടം നിര്‍മ്മിച്ചു
  അതില്‍ ആശ്വാസത്തിന്റെ പനനീര്‍ ചെടികള്‍ നീ വളര്‍ത്തി
  ആ ചെടികളില്‍ സ്നേഹത്തിന്റെ നിറമുള്ള
  ചുവന്നപൂക്കള്‍ തളിര്‍ത്തു നിന്നു

  വൈകിയില്ല ഷാജീ ,,
  അതില്‍ നല്ലൊരെണ്ണം നോക്കി മയില്‍പ്പീലിയില്‍ ചൂടിക്കുക.
  പ്രണയം എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കൊള്ളാം...
  അനുഭവിക്കാന്‍ പോയാല്‍ നിരാശ ബാക്കിയാകും
  അത് കൊണ്ട് ജീവിത കാലം മുഴുക്കെ ചുവപ്പും വെളുപ്പും എന്ന് നോക്കാതെ
  പ്രണയിച്ചോളൂ,, പക്ഷെ സ്വന്തമാക്കരുത് :)

  ReplyDelete
 32. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
  ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
  ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ReplyDelete
 33. ഞാന്‍ വരാന്‍ വൈകി ഷാജി ...
  അപ്പോഴേക്കും പറയാനുള്ളത് ബാക്കി എല്ലാവരും കൂടെ പറഞ്ഞു ...
  ഷാജിയുടെ പ്രണയ വര്‍ണനകള്‍ ഏറെ വായിച്ച ആളാണ്‌ ഞാന്‍ .
  ഏറെ മികവുറ്റ ഈ വര്‍ണനയും നന്നായി ...
  വരികളില്‍ നിന്നും ഇറ്റു വിഴുന്ന പ്രണയ കണങ്ങള്‍ ..
  ആശംസകള്‍ പ്രിയ സുഹൃത്തേ ...

  ReplyDelete
 34. മയില്പീലീ .. സഖേ ..
  എന്നും തിരഞ്ഞിട്ടും ഈ മയില്‍ പീലിയുടെ
  ബളൊഗ് ഇന്നാണ് കണ്ടത് .. എപ്പൊഴും
  നോക്കുമ്പൊള്‍ ബ്ലൊഗര്‍ അല്ലാന്ന് കാണിച്ചിരുന്നു ..
  ഇന്നു നോക്കുമ്പൊള്‍ പണ്ടെങ്ങൊ എന്റേ
  പുസ്തക താളുകളില്‍ ഞാനറിയാതെ അടക്കി
  വച്ചിരുന്നൊരു മയില്‍ പീലി തുണ്ട് കണ്ടൂ ..
  സ്വയം നോവെടുത്ത പ്രണയത്തിനേ മൂടീയ ഹൃദയം
  ഇന്നു വേവുന്നത് , അരികില്‍ ആ നിറ
  സാന്നിധ്യമില്ലാതായി പൊയതിലൊ ..
  പെയ്യുവാന്‍ വെമ്പിയ മഴ മേഘം
  കാറ്റെന്ന കാലം കവര്‍ന്നു പൊയപ്പൊള്‍
  ഉള്ളില്‍ വിരഹത്തിന്റേ നോവുമായീ
  ഒരു വേഴാമ്പല്‍ പതിയേ മിഴിനീര്‍ പൊഴിച്ചിരിന്നു
  നാളത്തേ മഴയാകാം അത് , അല്ലെങ്കില്‍ ഈ വരികളാവാം ..
  സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസ്കള്‍ .. സഖേ ..

  ReplyDelete
 35. നഷ്ടപ്രണയത്തിന്റെ ചെമ്പക ഗന്ധം...

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. മൗനിയായ്‌ നീ അകലുമ്പോള്‍
  ഒന്ന് പുഞ്ചിരിച്ചുവെങ്കില്‍
  കാലമെന്ന മുള്ളുകള്‍ എന്നെ വേദനിപ്പിക്കില്ലായിരിക്കും

  കലക്കിട്ടോ മാഷേ..നല്ല വരികള്‍ ‍

  ReplyDelete
 38. വിരഹം തട്ടിയെടുത്ത പ്രണയം

  ReplyDelete
 39. nashta pranayam oru virahadhukhamanu.................

  ReplyDelete
 40. എന്റെമ്മോ..ചിരിച്ച് മണ്ണ്തപ്പി...
  ആശംസകൾ..

  ReplyDelete
 41. നിസ്വാര്‍ഥമായ ഈ സ്നേഹകവിത എത്ര മനോഹരം

  ReplyDelete
 42. ഹൃദയം പകുത്തു കൊടുത്തിട്ടും ഒരു പുഞ്ചിരി പോലും നല്‍കാതെ നടന്നു അകലുന്ന ചില വേദനകള്‍ എന്നും വേദനയാണ് ...ആശംസകള്‍ ...

  ReplyDelete
 43. വളരെ മനോഹരമായിരിക്കുന്നു. ഇതിലെ കാമന്റുകളാണ് എന്നെ കൂടുതൽ ആകർഷിച്ചത്. വർഷിണിയെ എനിക്ക് ഫേസ് ബുക്കിലൂടെ അറിയാം... :)

  ReplyDelete